സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ പര്യടനം തുടരുന്നു. രണ്ടാം ദിനവും ആവേശ്വോജ്വലമായ സ്വീകരണമായിരുന്നു ജില്ലയില്‍ ജാഥക്ക് ലഭിച്ചത്.
ജില്ലയിലെ രണ്ടാം ദിവസവും ജാഥയെ സ്വീകരിക്കുവാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. രാവിലെ ജാഥ തലേന്ന് ജാഥ അവസാനിപ്പിച്ച നെടുങ്കണ്ടത്ത് വെച്ച് ജാഥാ ക്യാപ്റ്റന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയിലെ പൗര പ്രമുഖരുമായി സംവദിച്ചു. തുടര്‍ന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജാഥ ആദ്യ സ്വീകരണ കേന്ദ്രമായ കട്ടപ്പനയിലേക്ക് പുറപ്പെട്ടത്. കട്ടപ്പനയില്‍ ആവേശകരമായ സ്വീകരണം ആയിരുന്നു ജാഥയ്ക്ക് ലഭിച്ചത്.
ജനവാസ മേഖലകളെ വനമാക്കി മാറ്റരുതെന്ന നിലപാട് ആണ് സര്‍ക്കാരിനുള്ളതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു. ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിവിധ ഭൂ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജാവായ രാമന്‍ രാജ മന്നാന്‍ ജാഥയെ സ്വീകരിക്കുവാന്‍ എത്തിയത് കൗതുക കാഴ്ചയായി. പാരമ്പര്യ അധികാര ചിഹ്നങ്ങള്‍ ധരിച്ചെത്തിയ രാജാവ് ജാഥാ ക്യാപ്റ്റനെ വനവിഭവങ്ങള്‍ നല്‍കി സ്വീകരിച്ചു. കട്ടപ്പനയിലെ സ്വീകരണത്തിന് ശേഷം വണ്ടിപ്പെരിയാറില്‍ ഒരുക്കിയിരിക്കുന്ന സ്വീകരണ കേന്ദ്രത്തിലേക്ക് ജാഥ പുറപ്പെട്ടു. വണ്ടിപ്പെരിയാറിലെ സ്വീകരണത്തോടെ ഇടുക്കി ജില്ലയിലെ ജാഥയുടെ പര്യടനം പൂര്‍ത്തിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here