ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അമ്മ മരിയ കമ്മിന്‍സ് അന്തരിച്ചു. അമ്മയുടെ രോഗം ഗുരുതരമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തി ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പാറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അസുഖ ബാധിതയായിരുന്ന മരിയ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രസ്താവനയിലൂടെ മരിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ‘അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിവസം ആദരസൂചകമായി ഓസ്ട്രേലിയന്‍ കളിക്കാര്‍ കറുത്ത ബാന്‍ഡ് ധരിക്കും. മരിയ കമ്മിന്‍സിന്റെ വേര്‍പാടില്‍ അങ്ങയേറ്റം ദുഃഖിക്കുന്നു.
പാറ്റ് കമ്മിന്‍സിനും കുടുംബത്തിനും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അവരോടുള്ള ആദര സൂചകമായി നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീം അംഗങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും’ ക്രിക്കറ്റ് ഓസ്ട്രേലിയ ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. കുറച്ചുനാളുകളായി അമ്മക്ക് സുഖമില്ലാതെ ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞ കമ്മിന്‍സ് ഈ സമയം താന്‍ കുടുംബത്തോടൊപ്പം വേണമെന്ന ആവശ്യം പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here