റേഷനരിയുണ്ടോ പിഞ്ഞാണത്തപ്പം റെഡി!

പാചകത്തില്‍ വെറൈറ്റി പരീക്ഷിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണല്ലേ? സ്‌കൂള്‍ വിട്ടു വരുന്ന കുട്ടിക്കൂട്ടത്തിന് എന്ത് നല്‍കുമെന്ന ആശങ്കയിലാണോ നിങ്ങള്‍? എങ്കില്‍ നമുക്കൊരു വെറൈറ്റി പരീക്ഷിച്ചാലോ? ഒരു വയനാടന്‍ വിഭവം തന്നെ ആകാമല്ലെ. റേഷനരി കൊണ്ടുണ്ടാക്കുന്ന ‘പിഞ്ഞാണത്തപ്പം’ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. പിഞ്ഞാണപ്പാത്രത്തില്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരുപേര് ഈ പലഹാരത്തിന് വന്നതെങ്കിലും പിഞ്ഞാണപ്പാത്രം ഇല്ലാതെയും നമുക്കിത് ഉണ്ടാക്കാം. ചായ കുടിക്കുന്ന ചെറിയ കപ്പിലും ഈ പലഹാരമുണ്ടാക്കാം.

ചേരുവകള്‍

അരി
ശര്‍ക്കര
വെളിച്ചെണ്ണ

തയാറാക്കുന്ന രീതി

ആദ്യം കഴുകിയെടുത്ത അരി ചീനച്ചട്ടിയില്‍ ഇട്ട് നന്നായി വറുക്കുക. ശേഷം അരി മിക്സിയുടെ ജാറിലേക്ക് മാറ്റണം. ഇതിലേക്ക് ആവശ്യമുള്ള മധുരം അനുസരിച്ച് ശര്‍ക്കരയും ചേര്‍ക്കുക. എന്നിട്ട് മിക്സിയില്‍ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ക്കുക.

എല്ലാം ചേര്‍ത്ത് നന്നായി തിരുമ്മിയെടുക്കുക. ഒരു പിഞ്ഞാണക്കപ്പോ ചെറിയ ചായ കുടിക്കുന്ന കപ്പോ എടുത്ത് അരിയും ശര്‍ക്കരയും പൊടിച്ചത് ഇതിലേക്ക് നിറയ്ക്കുക. കൈവിരല്‍ കൊണ്ട് അമര്‍ത്തിക്കൊടുക്കുക. ഇങ്ങനെ ഉണ്ടാക്കിയെടുത്തതെല്ലാം ഉരുളകളാക്കി മാറ്റണം. ഒരു ഉരുളി എടുക്കുക. ഉരുളിയ്ക്കുമുകളില്‍ ഒരു മൂടി വയ്ക്കണം. ശേഷം താഴെ തീക്കനല്‍ ഇട്ട് ഉരുളകള്‍ വേവിക്കണം. ഇങ്ങനെ 20 മിനിറ്റോളം വേവിക്കണം. ചൂടാറിയ ശേഷം ഈ കിണ്ണത്തപ്പം അടുപ്പില്‍ നിന്നെടുക്കാം. പിഞ്ഞാണത്തപ്പം റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News