ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍, വീട്ടിൽത്തന്നെ തയാറാക്കിയാലോ?

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് റോസ് വാട്ടര്‍. സ്‌കിന്‍ കെയറിന് പലരും പലരീതിയിലാണ് ടോണിങ് ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ പേരും ഇതിനായി തെരഞ്ഞെടുക്കുന്നത് റോസ് വാട്ടര്‍ തന്നെയാണ്.

റോസാപ്പൂക്കളുണ്ടെങ്കില്‍ വീട്ടില്‍ തന്നെ റോസ് വാട്ടര്‍ എളുപ്പത്തില്‍ തയാറാക്കാം എന്ന് എത്രപേര്‍ക്കറിയാം? ചെലവില്ലെന്ന് മാത്രമല്ല ഗുണമേന്മ ഉറപ്പിക്കാനും ഇതിലൂടെ കഴിയും. വളരെ എളുപ്പത്തില്‍ വീട്ടില്‍ റോസ് വാട്ടര്‍ ഉണ്ടാക്കാം. ഇതിനായി ചെയ്യേണ്ടത്.

മൂന്ന് റോസാപ്പൂക്കള്‍ എടുത്ത് ഇതളുകള്‍ വേര്‍പെടുത്തി നന്നായി കഴുകിയെടുക്കാം. ഒരു സ്റ്റീല്‍ പാത്രത്തില്‍ ഈ ഇതളുകളിട്ട് ആനുപാതികമായ അളവില്‍ വെള്ളം ഒഴിച്ച് 10 മിനിറ്റ് നന്നായി ചൂടാക്കുക. തിളച്ചു കഴിയുമ്പോള്‍ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാന്‍ വെക്കണം. ഇതളുകള്‍ മാറ്റിയശേഷം വെള്ളം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് പകര്‍ത്തി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News