ചാറ്റ്ജിപിടി ഘടിപ്പിച്ച പുതിയ ബിങ് ഉപയോഗിക്കുന്നവരുടെ ദിവസേന എണ്ണം 100 മില്ല്യണ്‍ കടന്നെന്ന് മൈക്രോസോഫ്ട്. എതിരാളിയായ ഗൂഗിളിന്റേത് പോലും 1 മില്യണില്‍ നില്‍ക്കുമ്പോളാണ് ബിങിന്റെ അസാധാരണമായ ഈ വളര്‍ച്ച.
പുതിയ ബിങ് മൂലം കമ്പനിയുടെ വളര്‍ച്ചയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പൊടുന്നനെയുണ്ടായ ഈ വളര്‍ച്ചയില്‍ കമ്പനി അധികൃതരും ആഹ്ലാദത്തിലാണ്. ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ വളര്‍ച്ച ഒരേ രീതിയിലായിരുന്നു. എന്നാല്‍ പുതിയ ബിങ് വന്നതോടെ അത് കുത്തനെ കൂടി എന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്’, കമ്പനിയുടെ സി.ഇ.ഒ യൂസഫ് മെഹ്ദി പറഞ്ഞു.
ചാറ്റ്ജിപിടിയുടെ വരവോടെ ടെക്ക് ലോകത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട കമ്പനികളെല്ലാം ചാറ്റ്ജിപിടിയെ കൂട്ടുപിടിച്ചുകഴിഞ്ഞു. എന്നാല്‍ ടെക്ക് ലോകത്തെ തൊഴില്‍ നഷ്ടം വലിയ വാര്‍ത്തയായിരിക്കെ കമ്പനികള്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ അപഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here