മഞ്ചേരിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു

മലപ്പുറം മഞ്ചേരിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്ക്. പട്ടര്‍കുളം അല്‍ ഹുദാ സ്‌കൂളിലെ ബസാണ് മറിഞ്ഞത്.

ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലെ രണ്ട് ബസുകള്‍ ഇറക്കമിറങ്ങുമ്പോള്‍ പുറകിലെ ബസിന് ബ്രേക്ക് നഷ്ടപെടുകയായിരുന്നു. മുന്നിലെ ബസിനെ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ മജീദിനെയും വിദ്യാര്‍ത്ഥികളെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News