കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് വധഭീഷണി

കര്‍ഷകനേതാവ് രാകേഷ് ടികായത്തിന് അജ്ഞാതന്റെ വധഭീഷണി. കര്‍ഷകസമരത്തില്‍ നിന്നും വിട്ടുനിന്നില്ലെങ്കില്‍ ബോംബ് ആക്രമണത്തില്‍ വധിക്കുമെന്നായിരുന്നു അജ്ഞാതന്‍ ഭീഷണിമുഴക്കിയത്.

രാകേഷ് ടികായത്തിന്റെ കുടുംബത്തിന് നേരെയും വധഭീഷണിയുണ്ടായി. തുടര്‍ന്ന് രാകേഷിന്റെ സഹോദരനും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റുമായ നരേഷ് ടികായതിന്റെ മകന്‍ ഗൗരവ് ടികായത് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നും ഭീഷണി മുഴക്കിയ അജ്ഞാതനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കര്‍ഷകബില്ലുകള്‍ക്ക് എതിരായ സമരത്തിന്റെ മുന്‍പന്തിയിലുള്ള നേതാവായിരുന്നു രാകേഷ് ടികായത്. ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ മറ്റൊരു സമരപോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു രാകേഷ് ടികായതും മറ്റ് കര്‍ഷകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News