പാരലല്‍ കോളേജ് അധ്യാപകന് നേരെ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം ധനുവച്ചപുരത്ത് പാരലല്‍ കോളേജ് അധ്യാപകന് ക്രൂരമര്‍ദ്ദനം. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രഥമാധ്യാപകനെ മര്‍ദ്ദിച്ചത്.  മൂക്കിന് ഗുരുതരമായി പരുക്കേറ്റ വിക്രമന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മര്‍ദ്ദിച്ച ശ്രീരാഗ്, മനു എന്നിവരെ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. പാരലല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിക്രമന്‍ പറഞ്ഞു. പ്രതികളായ ഇരുവരും ധനുവച്ചപുരം ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News