ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രതിരോധ ജാഥ

ജനകീയ പ്രതിരോധ ജാഥയുടെ ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയാണ് എം.വി ഗോവിന്ദന്‍മാസ്റ്റര്‍ നയിക്കുന്ന ജാഥ ഇടുക്കി ജില്ലയിലെ പര്യടനം അവസാനിപ്പിച്ചത്.

രണ്ട് ദിവസം നീണ്ടുനിന്നതായിരുന്നു ഇടുക്കി ജില്ലയിലെ പര്യടനം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകള്‍ ജാഥയെ സ്വീകരിക്കാനായി എത്തിയിരുന്നു. പലയിടത്തും ആയിരക്കണക്കിന് ആളുകളാണ് ജാഥയെ വരവേല്‍ക്കാനായി വഴിയരികില്‍ അടക്കം കാത്തുനിന്നത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുമെന്നും, ജനവാസ മേഖലകളെ വനങ്ങളാക്കി മാറ്റുവാന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്ക് എം.വി ഗോവിന്ദന്‍മാസ്റ്റര്‍ ഉറപ്പ് നല്‍കി.

ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ വണ്ടിപ്പെരിയാറിലെ സ്വീകരണസ്വീകരണ പൊതുയോഗത്തിന്‌ ശേഷം ജാഥ കോട്ടയം ജില്ലയിലേക്ക് കടന്നു. രണ്ട് ദിവസമാണ് കോട്ടയം ജില്ലയിലെ പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News