സഭാതര്‍ക്കം പരിഹരിക്കാനുള്ള നീക്കത്തിനെതിരെ സമ്മിശ്ര പ്രതികരണവുമായി ഓര്‍ത്തഡോക്സ്-യക്കോബായ സഭകള്‍. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. സുപ്രീം കോടതി വിധിയ്ക്കു മുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കില്ലെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്.
സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ രംഗത്ത് വന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള മലങ്കര സഭ തര്‍ക്കം ഒരു സാമൂഹ്യ പ്രശ്നമായി മാറിയ സാഹചര്യമാണ്. നിയമനിര്‍മ്മാണം എന്ന ശാശ്വത പരിഹാരം നടപ്പാക്കുവാന്‍ ആര്‍ജ്ജവം ഉള്ള ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യമായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ആ നിര്‍ണ്ണായക തീരുമാനമെടുത്ത പിണറായി വിജയന്‍ സര്‍ക്കാരിനും ഇടതുപക്ഷ മുന്നണിയ്ക്കും അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടാണ് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത് വന്നത്.
സര്‍ക്കാര്‍ നീക്കത്തിന് എതിരെ ഓര്‍ത്തഡോക്സ് സഭ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. അടുത്ത ഞായറാഴ്ച പള്ളികളില്‍ പ്രതിഷേധ ദിനം ആചരിക്കും. തിങ്കളാഴ്ച മെത്രാപോലീത്തമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തും. ബില്‍ നടപ്പില്‍ വന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്നും സുപ്രീം കോടതി വിധിയ്ക്കു മുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രത്യേക സുന്നഹദോസിന് ശേഷം സഭാ നേത്യത്വം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here