ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഭദ്രമായ നിലയില്‍. സെഞ്ച്വറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ മികവില്‍ ഓസ്‌ട്രേലിയ രണ്ടാം ദിനം 480 റണ്‍സിന് ഓള്‍ ഔട്ടായി. 6 വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഓസിസ് സ്‌കോര്‍ 500 കടത്താതെ തടഞ്ഞത്. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റും വീഴ്ത്തി.
നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. അവസാന ടെസ്റ്റ് വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര സമനിലയിലാക്കിയാലും നിലവിലെ ജേതാക്കളായ ഇന്ത്യക്ക് തന്നെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവശം വയ്ക്കാന്‍ സാധിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here