പഞ്ചാബില്‍ നിയന്ത്രണരേഖ കടന്ന് വീണ്ടും പാക് ഡ്രോണ്‍. ഗുരുദാസ്പൂര്‍ സെക്ടറിലെ ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമാണ് വീണ്ടും ഡ്രോണ്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബിഎസ്എഫ് സംഘം വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ തിരികെ പോയി.
പാകിസ്താനില്‍ നിന്നുമാണ് ഡ്രോണ്‍ എത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു. സുരക്ഷാ സേന വെടിയുതിര്‍ത്തതോടെ അതിര്‍ത്തി കടന്ന് മുന്നോട്ട് നീങ്ങാതെ ഡ്രോണ്‍ പാകിസ്താന്‍ ഭാഗത്തേക്ക് തന്നെ മടങ്ങി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എഫ് സ്ഥലത്ത് പരിശോധന ശക്തമാക്കി. മയക്കുമരുന്നോ ആയുധമോ കടത്താന്‍ ശ്രമിച്ച ഡ്രോണാകാം ഇതെന്നാണ് ബിഎസ്എഫ് സംശയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here