കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ദേശീയ അംഗീകാരം

കോഴിക്കോട് ബീച്ചിന്റെ മുഖമുദ്രയായ ഫ്രീഡം സ്‌ക്വയറിന് ഐഐഎ ദേശീയ അവാര്‍ഡ്. വാസ്തുശില്പ മേഖലയിലെ രാജ്യത്തെത്തന്നെ മികച്ച അവാര്‍ഡായ ഐഐഎ നാഷണല്‍ എക്സലന്‍സ് അവാര്‍ഡാണ് ഫ്രീഡം സ്‌ക്വയറിന് ലഭിച്ചത്.

സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മ്മിതികളുടെ വിഭാഗത്തില്‍ മികച്ച രൂപകല്പനയ്ക്കുള്ള അവാര്‍ഡാണ് ഫ്രീഡം സ്‌ക്വയറിന് ലഭിച്ചത്. ഫ്രീഡം സ്‌ക്വയര്‍ അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും ഒരു നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും പ്രാദേശിക നിര്‍മാണ വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ജനങ്ങള്‍ക്കായുള്ള നിര്‍മ്മിതിയാണിതെന്നും ജൂറി വിലയിരുത്തി.

2020ലാണ് എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍നിന്ന് തുക വകയിരുത്തിയും ഐഐഎ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെയുമാണ് ഫ്രീഡം സ്‌ക്വയര്‍ നിര്‍മ്മിച്ചത്. പൊതുസ്ഥലത്തെ മികച്ച ഡിസൈനിനുള്ള ട്രെന്‍ഡ്സ് അവാര്‍ഡിനും പൊതുസ്ഥലത്തെ മികച്ച ലാന്‍ഡ്സ്‌കേപ്പ് പ്രൊജക്ടിനുള്ള ഓള്‍ ഇന്ത്യ സ്റ്റോണ്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡും നേരത്തെ ഫ്രീഡം സ്‌ക്വയറിനെ തേടിയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News