കെജ്രിവാളിനും സിസോദിയയുടെ ഗതി വരുമെന്ന് ബിജെപി

അറസ്റ്റിലായ എഎപി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരുടെ അവസ്ഥ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നേരിടേണ്ടിവരുമെന്ന് ബിജെപി എംപി മനോജ് തിവാരി. ദില്ലിയുടെ ഖജനാവ് കൊള്ളയടിച്ചവര്‍ക്ക് രക്ഷപ്പെടാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മനുഷ്യനെ വഞ്ചിക്കാന്‍ കഴിയും, പക്ഷേ അവര്‍ക്ക് ദൈവത്തെ വഞ്ചിക്കാന്‍ കഴിയില്ലെന്നും മനോജ് തിവാരി പറഞ്ഞു.മദ്യനയ അഴിമതി ആരോപണ കേസില്‍ സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News