സിസോദിയ മാര്‍ച്ച് 17 വരെ ഇഡി കസ്റ്റഡിയില്‍

മദ്യനയ അഴിമതി ആരോപണക്കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയയെ ദില്ലി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 17 വരെ ഏഴു ദിവസം ദില്ലി മുന്‍ ഉപമുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ വെക്കാനാണ് കോടതി അനുമതി നല്‍കിയത്.

അന്വേഷണത്തിലെ പ്രധാന തെളിവായ ഫോണ്‍ സിസോദിയ നശിപ്പിച്ചതായി ഇഡി കോടതിയില്‍ പറഞ്ഞു. ആരോപണവിധേയമായ അഴിമതിയെക്കുറിച്ച് മനീഷ് സിസോദിയ തെറ്റായ പ്രസ്താവനകള്‍ നടത്തിയതായും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്.

അതേ സമയം കേസില്‍ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ദില്ലി കോടതി മാര്‍ച്ച് 21ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News