സംസ്ഥാനത്ത് H3N2 സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തോത് കുറവാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും ആലപ്പുഴ ജില്ലയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് H3N2 ഇന്‍ഫ്ളുവെന്‍സ വൈറസ് ബാധിച്ച് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ H3N2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് H1N1 ഇന്‍ഫ്ളുവെന്‍സ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here