ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രലിയ മികച്ച നിലയില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 480 റണ്‍സിനെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സ് നേടി. 17 റണ്‍സുമായി കാപ്റ്റന്‍ രോഹിത് ശര്‍മ്മയും 18 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
സെഞ്ച്വറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ മികവില്‍ ഓസ്‌ട്രേലിയ രണ്ടാം ദിനം 480 റണ്‍സിന് ഓള്‍ ഔട്ടായി. 6 വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഓസിസ് സ്‌കോര്‍ 500 കടത്താതെ തടഞ്ഞത്. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റും വീഴ്ത്തി.
നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. അവസാന ടെസ്റ്റ് വിജയിച്ച് ഓസ്ട്രേലിയ പരമ്പര സമനിലയിലാക്കിയാലും നിലവിലെ ജേതാക്കളായ ഇന്ത്യക്ക് തന്നെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവശം വയ്ക്കാന്‍ സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here