‘ലിയോ’യില്‍ മാത്യു മാത്രമല്ല, മറ്റൊരു മലയാളി താരം കൂടി

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ‘ലിയോ’. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ ബാബു ആന്റണിയും അഭിനയിക്കുന്നുവെന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. ‘ലിയോ’യുടെ ചിത്രീകരണത്തിനായി പോകുന്നതിന്റെ ഫോട്ടോ ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന്റെ യുവതാരം മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.

ചിത്രത്തില്‍ വിജയുടെ നായികയാകുന്നത് തൃഷയാണ്. വിജയും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’ക്കുണ്ട്. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ അഭിനയിക്കുന്നു.

സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News