തൃശൂരില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവ്. കുന്നംകുളം പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പാലക്കാട് ഒറ്റപ്പാലം സ്വദേശി സിദ്ദിഖ് ബാവകിക്കാണ് (41) കോടതി ശിക്ഷ വിധിച്ചത്. 60,000 രൂപ പിഴയടയ്ക്കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ട്. പിഴയൊടുക്കാത്ത പക്ഷം കൂടുതല്‍ കാലം തടവില്‍ കഴിയണമെന്നും ജഡ്ജി എസ് ലിഷ ഉത്തരവിട്ടു.

2019 ജനുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പന്നിത്തടത്തെ മദ്രസയിലായിരുന്നു ബാവകിയ്ക്ക് ജോലി. അവിടെ മതപഠനത്തിന് എത്തിയ ആണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News