ബ്രഹ്മപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പി.രാജീവ്

ബ്രഹ്മപുരത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി.രാജീവ്. 80 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും 678 പേര്‍ വിവിധ ബുദ്ധിമുട്ടുകളുമായി ആശുപത്രികളെ സമീപിച്ചെന്നും ഇതില്‍ 17 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി എം.ബി രാജേഷിനൊപ്പമുള്ള പത്രസമ്മേളനത്തിലായിരുന്നു പി.രാജീവ് ഇക്കാര്യം അറിയിച്ചത്.

പി. രാജീവിന് ശേഷം മന്ത്രി എം.ബി രാജേഷും മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പറഞ്ഞ മന്ത്രി പുതിയ കര്‍മ്മപരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News