സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്തത് സര്‍വീസ് ചട്ടലംഘനമെന്ന് നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48ന്റെ ലംഘനമാണ് സിസ തോമസ് നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് നോട്ടീസ് നല്‍കിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പൊരുമാറ്റച്ചട്ടം 48 പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഡോ.സിസ തോമസ് അത്തരത്തില്‍ അനുമതി വാങ്ങാതെയാണ് എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റതെന്ന് നോട്ടീസില്‍ പറയുന്നു.

സര്‍വീസ് ചട്ടലംഘനത്തിനൊപ്പം പെരുമാറ്റച്ചട്ടം മൂന്നിന്റെ ലംഘനവും അച്ചടക്ക ലംഘനവും സിസ തോമസിന്റെ ഭാഗത്ത് നിന്നുണ്ടായതായി നോട്ടീസില്‍ പറയുന്നു. ആയതിനാല്‍, അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. 15 ദിവസത്തിനകം സര്‍ക്കാരിലേക്ക് രേഖാമൂലം മറുപടി ബോധിപ്പിച്ചില്ലെങ്കില്‍ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു സിസ തോമസ് സാങ്കേതിക സര്‍വകലാശാലയുടെ വിസി സ്ഥാനം ഏറ്റെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News