സൗദ്യ അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും തുടരാന്‍ ധാരണയായി. രണ്ട് മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2001ല്‍ ഒപ്പിട്ട സുരക്ഷ സഹകരണ കരാര്‍ നടപ്പാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുമെന്നും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയില്‍ ധാരണയായിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016ല്‍ ഇറാനിലെ സൗദി അറേബ്യന്‍ എംബസി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. ബന്ധം പുനസ്ഥാപിക്കാനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയായിരുന്നു. സൗദിയും ഇറാനും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്നത് മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ ബന്ധത്തില്‍ വലിയ മാറ്റമുണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here