ഓയോ സ്ഥാപകന്റെ പിതാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

ഓയോ റൂംസ് സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ പിതാവ് രമേശ് അഗര്‍വാളിനെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബഹുനില കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്നാണ് വീണതെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ഡിഎല്‍എഫ് ഫ്‌ലാറ്റിന്റെ ഇരുപതാം നിലയില്‍ നിന്നും ഒരാള്‍ താഴെ വീണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഉച്ചയ്ക്ക് 1 മണിക്കാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തറയില്‍ വീണ രമേശിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് അഗര്‍വാളാണ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News