വിദേശവനിതയെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ദില്ലി പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായത്. ജപ്പാനില്‍ നിന്നുള്ള വനിതയാണ് ഹോളി ആഘോഷത്തിന്റെ അതിക്രമത്തിന് ഇരയായത് എന്നാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത്.
സംഭവത്തില്‍ എത്രയും വേഗം കേസെടുത്ത് നടപടിയെടുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ദില്ലി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോളി ആഘോഷത്തിനിടെ ഏതെങ്കിലും വിദേശവനിത അപമാനിക്കപ്പെട്ടതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ നിലപാട്. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുകയും വനിതാ കമ്മീഷന്‍ നിര്‍ദേശം വന്നതോടെയുമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവം നടന്നത് പഹര്‍ഗഞ്ചിലാണെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. എങ്കിലും വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ഈ മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഇത് പഴയ വീഡിയോ വീണ്ടും പ്രചരിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഈ യുവതിയെ തിരിച്ചറിയാന്‍ സഹായം തേടി ജപ്പാന്‍ എംബസിയിലേക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും ദില്ലി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോയാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here