സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസും ഇലക്ട്രിക് വീല്‍ചെയറുകളും വിതരണം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി

പുലിക്കുരുമ്പയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസിന്റെയും സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച രണ്ട് ഇലക്ട്രിക് വീല്‍ചെയറുകളുടേയും ഉദ്ഘാടനവും വിതരണവും ഡോ. ജോണ്‍ ബ്രിട്ടാസ് നിര്‍വ്വഹിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

ചടങ്ങില്‍ തലശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഫാദര്‍ മാത്യു ശാസ്താംപാടവില്‍ അധ്യക്ഷത വഹിച്ചു. നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബേബി ഓടംപളളില്‍ മുഖ്യപ്രഭാഷണം നടത്തി. നടുവില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജോസ് ആലിലക്കുഴിയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ റെജി പടിഞ്ഞാറെ ആനിശ്ശേരി, ഷിജി കൊല്ലിയില്‍, സാജു ജോസഫ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജോബിന്‍ പള്ളിക്കല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ചു മോഹന്‍, പ്രധാനാധ്യാപകരായ ജോസഫ് സിഎ, ജോസഫ് വര്‍ഗീസ്, സിപിഎം ഏരിയ സെക്രട്ടറി സാജന്‍ കെ ജോസഫ് ,സിപിഎം ലോക്കല്‍ സെക്രട്ടറി രാജു വടക്കത്ത്, ഇടവക കോഡിനേറ്റര്‍ ജോയി തോമസ്, പിടിഎ പ്രസിഡണ്ടുമാരായ രാജു ജോസഫ്, ലൂക്കോസ് മുണ്ടന്താനം, മൊബിലിറ്റി റീജിയണല്‍ മാനേജര്‍ ജോസ്‌കുഞ്ഞ് കെജെ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ഫിലിപ്പ് ഇരുപ്പക്കാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗിരീഷ് അലോഷ്യസ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News