പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പിണറായി വിജയന്‍

ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ് മുഖ്യമന്ത്രി ബിജെപി അക്രമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുന:സ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News