ക്രിമിനലുകള്‍ സേനയില്‍ വേണ്ട, മുഖ്യമന്ത്രിയുടെ ഉത്തരവിന്മേല്‍ നടപടി തുടരുന്നു

സംസ്ഥാന പൊലീസ് സേനയെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ തുടരുന്നു. കാസര്‍ക്കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. സേനയില്‍ നിന്നും ക്രിമിനല്‍ പൊലീസുകാരെ പുറത്താക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടിയുടെ തുടര്‍ച്ചയായിട്ടാണ് നടപടി.

സേനക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി പങ്കാളിയായതാണ് പുറത്താക്കലിന് കാരണം. പല തവണ ഈ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ താക്കീത് നല്‍കിയെങ്കിലും ചെവിക്കൊള്ളാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന്, പൊലീസ് മേധാവി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഇയാളുടെ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.

നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെന്‍ഷനില്‍ ആവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. കേരള പൊലീസ് ആക്ട് 86(3) പ്രകാരമാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration