വനിതാ ഗേറ്റ്കീപ്പറെ ആക്രമിച്ച പ്രതിയെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി ജയിലിലടച്ചു

തെങ്കാശിയില്‍ മലയാളിയായ വനിതാ റെയില്‍വേ ഗേറ്റ്കീപ്പറെ ആക്രമിച്ച പ്രതിയെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി ജയിലിലടച്ചു. കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെയാണ് ജാമ്യമില്ലാതെ ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഫെബ്രുവരി 16നായിരുന്നു മലയാളിയായ വനിതാ ഗേറ്റ് കീപ്പര്‍ക്കുനേരെ ക്രൂരമായ ആക്രമണമുണ്ടായത്. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയായിരുന്നു ആക്രമണത്തിന് ഇരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News