ബീഫ് കൊലപാതകം, ബിഹാറില്‍ 3 പേര്‍ അറസ്റ്റില്‍

ബിഹാറില്‍ ബീഫ് കൈവശം വെച്ചെന്ന സംശയത്തെത്തുടര്‍ന്ന് മുസ്ലിം വയോധികനെ അടിച്ചുകൊന്ന സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. സുശീല്‍ സിംഗ്, രവി ഷാ, ഉജ്ജ്വല്‍ ശര്‍മ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 7നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബിഹാറിലെ ഹസന്‍പുര്‍ ഗ്രാമത്തിലെ നസീം ഖുറേഷി എന്ന വയോധികനാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളെ കാണാന്‍ പോകുന്ന വഴി ജോഗിയ ഗ്രാമത്തില്‍വെച്ച് കുറച്ചുപേര്‍ നസീമിനെ തടയുകയും ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ബന്ധു അഹ്‌മദ് ഖുറേഷി ഓടിരക്ഷപ്പെട്ടു.

ഓടിരക്ഷപ്പെട്ട അഹ്‌മദാണ് പൊലീസിനെ വിവരമറിയിക്കുന്നത്. ഗ്രാമത്തിലേക്കു പ്രവേശിക്കും വഴി പ്രതികള്‍ തങ്ങളെ തടയുകയും, തങ്ങള്‍ ബീഫ് കൈവശം വെച്ചിട്ടുണ്ടന്ന് ആരോപിച്ച് ലാത്തിയും മറ്റുംകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും അഹ്‌മദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News