ഹജ്ജ് അപേക്ഷാ തീയതി നീട്ടി

ഹജ്ജ് യാത്രയ്ക്കുള്ള അപേക്ഷാതീയതി നീട്ടി. ഹജ്ജ് കമ്മിറ്റി മുഖേനയുള്ള യാത്രയ്ക്കുള്ള തീയതിയാണ് നീട്ടിയത്. ഇന്നലെയായിരുന്ന അവസാന തീയതി. മാര്‍ച്ച് 20 വരെയാണ് നീട്ടിയത്. 20 ന് വൈകുന്നേരം 5 മണി വരെ യാത്രയ്ക്ക് അപേക്ഷിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. അതേസമയം, അപേക്ഷിച്ച തീര്‍ത്ഥാടകര്‍ക്ക് മാര്‍ച്ച് 20ന് മുന്‍പ് ലഭിച്ചതും 2024 ഫെബ്രുവരി 3 വരെ കാലാവധിയുള്ളതുമായ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുകള്‍ വേണമെന്നും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് യാത്ര മെയ് 21 മുതല്‍ ജൂണ്‍ 22 വരെ രണ്ടു ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നും മദീനയിലേക്കാകും യാത്ര. ഇവരുടെ മടക്കയാത്ര ജിദ്ദയില്‍ നിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവര്‍ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവര്‍ മടങ്ങുന്നത് മദീനയില്‍ നിന്നായിരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News