തിഹാര്‍ ജയിലില്‍നിന്ന് സര്‍ജിക്കല്‍ ബ്ലേഡുകളും മയക്കുമരുന്നും പിടിച്ചെടുത്തു

ഡല്‍ഹി തിഹാര്‍ ജയിലില്‍നിന്ന് ഇരുപത്തിമൂന്നോളം സര്‍ജിക്കല്‍ ബ്ലേഡുകളും ഫോണുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തു. ജയിലധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയിലിനുള്ളില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്നവരെ അധികൃതര്‍ നിരീക്ഷിച്ച് വരികയായിരുന്നു. നിരീക്ഷണത്തിനൊടുവില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്  ഇത്രയും വസ്തുക്കള്‍ കണ്ടെത്തിയത്. ഇവയെല്ലാം കണ്ടെത്തിയത് ഒരു തടവുപുള്ളിയില്‍നിന്നാണെന്നാണ് ജയില്‍ അധികൃതര്‍ പുറത്തുവിടുന്ന വിവരം.

തൊട്ടടുത്ത ജയില്‍വളപ്പിനുള്ളില്‍ നിന്ന് മറ്റൊരു തടവുപുള്ളി എറിഞ്ഞുകൊടുത്തതാണ് ഇവയെല്ലാം എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇത്തരത്തില്‍ എറിഞ്ഞുകൊടുത്തയാളെയും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News