ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ.കവിത ഇന്ന് ഇ ഡിക്ക് മുന്‍പില്‍ ഹാജരാകാനിരിക്കെ എന്തിനും തയ്യാറായിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് കെ.ചന്ദ്രശേഖര്‍ റാവു.
കെ. കവിതയെ ഇന്ന് അറസ്റ്റ് ചെയ്താല്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ആഹ്വാനം. ചോദ്യംചെയ്യുന്ന സമയത്ത് ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും ദില്ലിയില്‍ ഉണ്ടാകും. ബിആര്‍എസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ യാതൊരു നീക്കങ്ങളും ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലേക്ക് ബിആര്‍എസ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.
ദില്ലി മദ്യനയ അഴിമതിക്കേസില്‍ വെള്ളിയാഴ്ച ഇഡിക്ക് മുന്‍പില്‍ ഹാജരാകാനായിരുന്നു കെ.കവിതയോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഉള്ളതിനാല്‍ ശനിയാഴ്ച ഹാജരാകാമെന്ന് കവിത ഇഡിക്ക് കത്ത് നല്‍കുകയായിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കവിത അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വലിയ വിമര്‍ശനവുമായി രംഗത്തുള്ളപ്പോഴും മദ്യനയ അഴിമതി കേസില്‍ കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here