താക്കീത് ചെയ്ത് കെപിസിസി കത്തയച്ചതിനോട് പ്രതികരിച്ച് കെ മുരളീധരന്‍. കെപിസിസിയുടെ കത്ത് ലഭിച്ചിട്ടില്ല, കത്ത് കിട്ടിയശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കിയ കെ മുരളീധരന്‍ കത്തയച്ച വിഷയത്തില്‍ ശക്തമായ പ്രതികരണവും നടത്തി. സേവനം വേണ്ടെന്ന് പറഞ്ഞാല്‍ മതി രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താമെന്ന കടുത്ത പ്രതികരണമാണ് കെ.മുരളീധരന്‍ നടത്തിയിരിക്കുന്നത്.
അഭിപ്രായം പറയാന്‍ വേദി വേണമെന്ന് തന്നെയാണ് പറയാനുള്ളതെന്ന് സൂചിപ്പിച്ച് പാര്‍ട്ടിക്കുള്ളില്‍ ശരിയായ ചര്‍ച്ച നടക്കുന്നില്ല എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം കെ മുരളീധരന്‍ പരോക്ഷമായി ആവര്‍ത്തിക്കുകയും ചെയ്തു.
കണ്ണൂരില്‍ പിള്ളമാര്‍ ഇല്ലായെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് ശരിവച്ച മുരളീധരന്‍ മലബാറില്‍ പൊതുവെ പിള്ള എന്ന് പറഞ്ഞ് കേട്ടിട്ടില്ലെന്നും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here