വേനല്‍ക്കാലത്ത് കഴിക്കാം ഈ 5 പഴങ്ങള്‍

സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ധാരാളം വെള്ളം കുടിക്കുകയും, ചില ഭക്ഷണരീതികള്‍ ദൈനംദിന ജീവിതത്തില്‍ ശീലമാക്കുകയും ചെയ്താലേ ഈ വേനല്‍ക്കാലത്തെ നമുക്ക് അതിജീവിക്കാനാകൂ. അത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 5 പഴങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പൈനാപ്പിള്‍

നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിള്‍ ബെസ്റ്റാണ്. ആവശ്യ ധാതുക്കളും വൈറ്റമിനുകളും പൈനാപ്പിളില്‍ കാണുന്നു. നിങ്ങള്‍ ഒരു കപ്പ് പൈനാപ്പിള്‍ കഴിച്ചാല്‍ അതില്‍ നിന്ന് 79 മില്ലിഗ്രാം വൈറ്റമിന്‍ സി ലഭിക്കും.

മാമ്പഴം
ഒരു നല്ല മാങ്ങയില്‍ നിന്ന്ഏകദേശം 122 മില്ലിഗ്രാം വൈറ്റമിന്‍ സി ലഭിക്കും. വൈറ്റമിന്‍ എയും മാമ്പഴത്തിലുണ്ട്. മാമ്പഴം ജ്യൂസ് ആയി കുടിക്കുന്നതും നല്ലതാണ്.

പപ്പായ
ദഹനത്തിന് ഏറ്റവും മികച്ച ഫലങ്ങളില്‍ ഒന്നായ പപ്പായ എല്ലാ സീസണിലും ലഭിക്കും. പപ്പായയില്‍ വൈറ്റമിന്‍ സിയും ധാരാളമായി കാണപ്പെടുന്നു. ഇതിനാല്‍ പ്രതിരോധശേഷിയും വര്‍ദ്ധിക്കുന്നു.

കിവി
വളരെ ചെലവേറിയ പഴമാണെങ്കിലും വൈറ്റമിന്‍ സി കൂടുതലായുള്ള പഴമാണ് കിവി. കിവിയില്‍ 85 മില്ലിഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ വിറ്റാമിന്‍ കെ, ഇ എന്നിവയും കിവിയില്‍ ധാരാളമായി കാണപ്പെടുന്നു.

സ്‌ട്രോബെറി

വൈറ്റമിന്‍ സിയുടെ നല്ല ഉറവിടമാണ് സ്‌ട്രോബെറി. സ്‌ട്രോബെറിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. വൈറ്റമിന്‍ സിയും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയ പഴമാണിത്. സീസണല്‍ ഫ്രൂട്ട് ആയതിനാല്‍ ഇത് ലഭ്യമല്ല. ഒരു സ്‌ട്രോബെറി കഴിച്ചാല്‍ 100 മില്ലിഗ്രാം വൈറ്റമിന്‍ സിയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News