കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചു, പ്രതിപക്ഷ എംപിമാര്‍ ഉടന്‍ ഗവര്‍ണറെ കാണും

ത്രിപുരയില്‍ ബിജെപി അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുവാനുള്ള അനുമതി ലഭിച്ചു. നിരവധി തവണ ആവശ്യപ്പെട്ട ശേഷമാണ് ഗവര്‍ണര്‍ സത്യദിയോ നാരായണ്‍ ആര്യ കൂടിക്കാഴ്ചക്ക് സമ്മതിച്ചത്.

ഇതേത്തുടര്‍ന്ന് അല്പസമയത്തിനകം സിപിഐഎം എംപിമാര്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം ഗവര്‍ണറെ കാണും. എംപിമാര്‍ക്കെതിരെയുണ്ടായ അക്രമസംഭവത്തിന്റെ ഗൗരവം ഗവര്‍ണറെ അറിയിക്കുകയും സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ കൃത്യമായ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്യും.

കൂടിക്കാഴ്ച ആവശ്യത്തില്‍ വളരെ വൈകിയാണ് രാജ്ഭവന്‍ പ്രതികരിക്കുന്നത്. നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ടികള്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും രാജ്ഭവന്‍ അനുമതി നല്‍കിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News