കവിത ചോദ്യംചെയ്യലിന് ഹാജരായി, ഇ ഡി ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ.കവിത ഇ ഡിക്ക് മുന്‍പാകെ ഹാജരായി. ഓഫീസിന് മുന്‍പില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധിക്കുന്നത് മുന്‍കൂട്ടിക്കണ്ട് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഓഫീസിന് മുന്‍പിലെത്താന്‍ സാധിച്ചിട്ടില്ല.

കവിതയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് നിരവധി ബിആര്‍എസ് പ്രവര്‍ത്തകരാണ് വീടിന് മുന്‍പില്‍ തടിച്ചുകൂടിയത്. മുദ്രവാക്യം വിളികളും ഐകദാര്‍ഢ്യ പ്രഖ്യാപനവുമായി സ്ഥലത്ത് വലിയ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. നേരത്തെ, കവിതയെ അറസ്റ്റ് ചെയ്താല്‍ വ്യാപകമായ പ്രതിഷേധമുണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് എന്തിനും തയ്യാറായിനില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ബിആര്‍എസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ യാതൊരു നീക്കങ്ങളും ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News