നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ബിജെപി ആക്രമണം അപലപനീയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വാസമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം അടക്കമുള്ളവര്‍ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നേതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടായി. പോലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ല എന്നത് ഖേദകരമാണ്. ക്രമസമാധാനം പാടെ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ എന്നാണ് ഇതിലൂടെ മനസിലാക്കാന്‍ ആവുന്നത്. പ്രതിപക്ഷ എംപിമാരെയും നേതാക്കളെയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here