രാവിലെ ചായയും ബിസ്‌ക്കറ്റും പതിവാണോ? നിങ്ങളിത് അറിയാതെ പോകരുത്

ഉറക്കമുണര്‍ന്നയുടന്‍ ചിലര്‍ക്ക് ചായയോ കാപ്പിയോ നിര്‍ബന്ധമാണ്. അതിനൊപ്പം ബിസ്‌ക്കറ്റ് കഴിക്കുന്നതും ചിലരുടെ ശീലമാണ്. രാവിലെ വിശന്നെഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസമാകുമല്ലോ എന്നുകരുതിയാണ് പലരും ബിസ്‌ക്കറ്റിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബിസ്‌കറ്റ് രാവിലെ തന്നെ കഴിക്കുന്നത് രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്നതിലേക്ക് നയിക്കുന്നു. ചായയും കൂടെയാകുമ്പോള്‍ ഇത് വീണ്ടും കൂടുന്ന സാഹചര്യമാണുണ്ടാകുന്നത്. ഇത് പതിവായാല്‍ പ്രമേഹ സാധ്യതയും അനുബന്ധപ്രശ്‌നങ്ങളും കൂടാനും സാധ്യതയുണ്ട്.

തീര്‍ന്നില്ല കേട്ടോ, ദഹനക്കുറവ്, ഗ്യാസ്, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ചായയും ബിസ്‌കറ്റും പതിവായി കഴിക്കുന്നത് കാരണമാകുന്നു.

ചിലരാണെങ്കില്‍ മൂന്നോ നാലോ ബിസ്‌ക്കറ്റ് അകത്താക്കും. ഇത് പതിവാക്കുമ്പോള്‍ വയര്‍ കൂടുന്നതിലേക്കും നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ വണ്ണം കൂടുതലുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും ഈ ശീലം എത്രയും പെട്ടെന്ന് ഉപേക്ഷിക്കുന്നതാണ് ഉചിതം.

ചായയും ബിസ്‌ക്കറ്റും എന്ന പതിവുശീലം മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടൊക്കെ ഉണ്ടാവുമെങ്കിലും ആരോഗ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതെങ്ങനെയെങ്കിലും ഒഴിവാക്കുന്നതാവും നല്ലത്.

രാവിലെ ഉറക്കമുണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ബെസ്റ്റ്. ജീരകമോ മല്ലിയോ കുതിര്‍ത്തുവച്ച വെള്ളമോ ഇളനീര്‍ വെള്ളമോ രാവിലെ കുടിക്കുന്നതും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News