ചൂട് കാലത്ത് ദഹനം എളുപ്പമാക്കാന്‍ ഉച്ചയൂണിനൊപ്പം വെണ്ടക്ക മപ്പാസ്

ഉച്ചയൂണിന് ഒന്നും റെഡിയായില്ലേ? ഒരു അടിപൊളി വിഭവം ആയാലോ? വെണ്ടയ്ക്ക കൊണ്ടൊരു വിഭവം തന്നെ ആയിക്കോട്ടെ അല്ലേ? ‘വെണ്ടക്ക മപ്പാസ്’ എങ്ങനെ തയാറാക്കാമെന്ന് നോക്കാം..

ആവശ്യമായ ചേരുവകള്‍

വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – 2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
തക്കാളി നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് രണ്ടായി കീറിയത് – 8 എണ്ണം
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടീസ്പൂണ്‍
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – 2 ടീസ്പൂണ്‍
രണ്ടാം പാല് – 1 ½ കപ്പ്
ഒന്നാം പാല് – 1 കപ്പ്
മുളക് പൊടി – ½ ടീ ടീസ്പൂണ്‍
മല്ലി പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
കുരുമുളക്‌പൊടി – ¼ ടീസ്പൂണ്‍
മസാലപൊടി – ½ ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
ചെറിയഉള്ളി വട്ടത്തില്‍ അരിഞ്ഞത് – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന രീതി

ആദ്യം വെണ്ടയ്ക്ക ഉപ്പു പുരട്ടി വെളിച്ചെണ്ണയില്‍ വഴറ്റി മാറ്റി വയ്ക്കുക. ഈ എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, തക്കാളി എന്നിവ നല്ലപോലെ വഴറ്റുക. ശേഷം ഇതിലേക്ക് പൊടിവര്‍ഗങ്ങള്‍ ഇട്ട് വഴറ്റുക. പച്ചമണം മാറുമ്പോള്‍ ഇതില്‍ രണ്ടാംപാല്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടിവേവിക്കുക. വെള്ളം വറ്റിവരുമ്പോള്‍ വറുത്ത വെണ്ടയ്ക്ക ചേര്‍ക്കുക. ഇതില്‍ ഒന്നാംപാല്‍ ഒഴിച്ച് ഒരു മിനിട്ട് അടുപ്പത്തു വച്ച ശേഷം വാങ്ങി വയ്ക്കുക. ഇതിലേക്ക് എണ്ണയില്‍ വറ്റല്‍ മുളക്, ചെറിയ ഉള്ളി, കറിവേപ്പില ചേര്‍ത്ത് കടുകു പൊട്ടിച്ച് ചേര്‍ക്കുക. വളരെ സ്വാദിഷ്ടമായ വെണ്ടക്ക മപ്പാസ് തയാര്‍. ചോറിനൊപ്പം വെണ്ടയ്ക്ക മപ്പാസ് വിളമ്പൂ… നിങ്ങള്‍ക്കിത് ഇഷ്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News