യേശുവെന്ന് സ്വയം പ്രഖ്യാപിച്ച കെനിയക്കാരനെ കുരിശ്ശില്‍ തറക്കാന്‍ ഒരുങ്ങി നാട്ടുകാര്‍, ഒത്തുതീര്‍പ്പുമായി പൊലീസ്

കെനിയയില്‍ കുറച്ചുകാലമായി ഒരാള്‍ താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച് ആരാധകരെ കൂട്ടുകയാണ്. കെനിയയിലെ ബങ്കോമകോണ്ടിയിലെ എലിയു സിമിയാണ് യേശുവിനെ പോലെ വേഷം ധരിച്ച്, യേശുവാണെന്ന് വാദിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങുന്നത്. യേശുവെങ്കില്‍ അദ്ദേഹത്തെ കുരിശില്‍ തറക്കണമെന്നായി നാട്ടുകാര്‍.

കുരിശില്‍ തറച്ചാല്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമല്ലോ? ആരോ ചോദിച്ച ഈ ചോദ്യം കെനിയയിലെ നാട്ടുകാരുടെ തീരുമാനമായി മാറി. അങ്ങനെ എലിയുവിനെ പിടികൂടി കുരിശില്‍ തറക്കാന്‍ നാട്ടുകാര്‍ ഒരുങ്ങി. ഇതോടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് എലിയു പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി വന്നതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. യേശുവെങ്കില്‍ കുരിശില്‍ തറക്കുക തന്നെ വേണമെന്ന് നാട്ടുകാര്‍, രക്ഷിക്കണമെന്ന് യേശുവെന്ന് വാദിക്കുന്ന ആളും. ആകെ ആശയകുഴപ്പമാണ്. ഏതായാലും കെനിയയിലെ രസകരമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News