തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ചു

തൊണ്ണൂറ്റിമൂന്ന് കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയം സ്വദേശിനിയായ ദേവയാനിയാണ് പരാതിക്കാരി. 4000 രൂപയുടെ ലോട്ടറി നഷ്ടമായതോടെ ജീവിത മാര്‍ഗം നിലച്ച അവസ്ഥയിലാണ് ദേവയാനി. ഈ മാസം ആറാം തിയതിയാണ് സംഭവം.

കാറിലെത്തിയ ഒരു യുവാവാണ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്.

എന്നാല്‍, വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് തിരിച്ചറിഞ്ഞത്. കൊച്ചുമകന്റെ പ്രായമുള്ള ആളാണ് തട്ടിപ്പ് നടത്തിയതെന്ന് വൃദ്ധമാതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News