വിദേശവനിതക്ക് നേരെ അക്രമം, 3 പേർ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം 3 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ദില്ലിയിലെ പഹര്‍ഗഞ്ചിലാണ് സംഭവം നടന്നത്. ഹോളി ആഘോഷിക്കുകയായിരുന്ന ചെറുപ്പക്കാർ വിദേശവനിതയ്ക്ക് മേൽ കളർപൊടി വാരിവിതറുകയും അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ ദേഹത്ത് സ്പർശിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധമുയർന്നുവന്നിരുന്നു.

സംഭവത്തിൽ ആദ്യം കേസെടുക്കാൻ പൊലീസ് വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. ഹോളി ആഘോഷത്തിനിടെ ഏതെങ്കിലും വിദേശവനിത അപമാനിക്കപ്പെട്ടതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ നിലപാട്. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുകയും വനിതാ കമ്മീഷന്‍ നിര്‍ദേശം വന്നതോടെയുമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News