പൂ പോലത്തെ അപ്പം വേണോ? ഇങ്ങനെ ട്രൈ ചെയ്യൂ…

പഞ്ഞിപോലെ മൃദുവായ അപ്പം കിട്ടാൻ എന്തു ചെയ്യണം? ആലോചിച്ച് തല പുകയ്ക്കണ്ട.. വഴിയുണ്ട്.

ആദ്യം പച്ചരി നാലുമണിക്കൂര്‍ കുതിരാന്‍ വയ്ക്കണം. അരി കുതിര്‍ന്ന് കഴിയുമ്പോള്‍ കഴുകിയെടുത്ത് ഇതില്‍ ആവശ്യത്തിന് ചോറ്, തേങ്ങ ചിരകിയത്, ആവശ്യത്തിന് ഇളംചൂടുവെള്ളം, ഒരു സ്പൂണ്‍ പഞ്ചസാര, ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒന്നേമുക്കാല്‍ ടീസ്പൂണ്‍ ഈസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം.

ഇളം ചൂടുവെള്ളം ചേര്‍ത്ത് അരയ്ക്കുമ്പോള്‍ മാവ് എളുപ്പത്തില്‍ പുളിച്ച് കിട്ടും. ചോറ് ഫ്രിഡ്ജില്‍ വച്ചതാണെങ്കില്‍ അതേപടി അരയ്ക്കാനായി എടുക്കരുത്. വെള്ളം കൂടുതലാവാതിരിക്കാനും ശ്രദ്ധിക്കുമല്ലോ.. അരച്ച മാവ് പത്തുമിനിറ്റ് നേരം വയ്ക്കണം. തണുപ്പുള്ള സ്ഥലമാണെങ്കില്‍ അര മണിക്കൂര്‍ വയ്ക്കണം. അപ്പത്തിനുള്ള മാവ് റെഡി… ഇനിയൊന്ന് തയാറാക്കിനോക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News