കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന് തിരിച്ചടി. ഔദ്യോഗിക പാനലില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ച മാധവ് കൗശിക്ക് വിജയിച്ചു. 92ല്‍ 60 വോട്ടുകള്‍ നേടിയാണ് വിജയം. സി.രാധാകൃഷ്ണന്‍ ഒരു വോട്ടിന് പരാജയപ്പെട്ടു.
കേന്ദ്രസാഹിത്യ അക്കാദമി പിടിച്ചെടുക്കാന്‍ ഉള്ള സംഘപരിവാര്‍ നീക്കത്തിനു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് സംഘപരിവാര്‍ പാനലിന് വിജയിക്കാനായത്. മുന്‍ വൈസ് പ്രസിഡന്റ് മാധവ് കൗശിക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി വെങ്കിടേശയാണ് മാധവ് കൗശിക് പരാജയപ്പെടുത്തിയത്.
അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഔദ്യോഗിക പാനലിലെ സി.രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. ഒരു വോട്ടിന് സംഘപരിവാര്‍ പ്രതിനിധിയ കുമുദ് ശര്‍മ്മയോട് തോല്‍ക്കുകയായിരുന്നു. ജീവിതത്തില്‍ ഒരു തെരഞ്ഞെടുപ്പിലെ മത്സരിച്ചിട്ടുള്ളൂ അതില്‍ പരാജയപ്പെട്ടു എന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു. കെ പി രാമനുണ്ണി മലയാളത്തിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അടുത്ത അഞ്ച് വര്‍ഷം ഭാരതീയ സാഹിത്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കും എന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് പറഞ്ഞു.കേന്ദ്ര ലളിതകലാ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെ അധികാരങ്ങളില്ലാതാക്കിയതുപോലെ സാഹിത്യ അക്കാദമിയെയും പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പോടെ വിരാമം ഉണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here