ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നടത്തിയ അക്രമത്തിന്റെ ഗൗരവം എം.പിമാര്‍ ഗവര്‍ണറെ അറിയിച്ചു. സംസ്ഥാനത്തെ അരക്ഷിതാവസ്ഥ രാഷ്ട്രപതിയെയും ധരിപ്പിക്കുമെന്നും എം.പിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ബിജെപി അക്രമ രാഷ്ട്രീയം സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ പ്രയോഗിച്ചത്. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീവയ്ക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഐഎം ഉള്‍പ്പെട്ട എം.പിമാരുടെ പ്രതിനിധി സംഘം വസ്തുതാ അന്വേഷണത്തിനായി ത്രിപുരയില്‍ എത്തിയതും സംഘത്തിനു നേരെയും ബിജെപി ആക്രമണം നടത്തിയതും. വിഷയത്തിന്റെ ഗൗരവം ത്രിപുര ഗവര്‍ണര്‍ എസ് നരേന്‍ ആര്യയുമായുള്ള കൂടിക്കാഴ്ചയില്‍ എംപിമാര്‍ അറിയിച്ചു.

സംസ്ഥാനത്തെ അക്രമങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഭരണകൂടമോ പൊലീസോ യാതൊരു സംരക്ഷണവും ജനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും സംസ്ഥാനത്തെ അരക്ഷിതാവസ്ഥ രാഷ്ട്രപതിയെ ധരിപ്പിക്കുമെന്നും എംപിമാര്‍ ഒരേ സ്വരത്തില്‍ ആരോപിച്ചു.

അതേസമയം, മാര്‍ച്ച് 13ന് പാര്‍ലമെന്റ് ആരംഭിക്കുമ്പോള്‍ രാജ്യസഭയിലും ലോകസഭയിലും ത്രിപുരയില്‍ ബിജെപി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഉന്നയിക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ അടുത്ത ആശങ്കയാണ് സിപിഐഎം എംപിമാര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News