സംസ്ഥാനത്ത് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സമരം നടത്തും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ഒപി ബഹിഷ്‌കരിക്കരിച്ചായിരിക്കും സമരം നടത്തുക. പുതിയ രോഗികളെ നോക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗത്തെ സമരം ബാധിക്കില്ലെന്നും ഐഎംഎ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച് ഒരാഴ്ച പിന്നിട്ടിട്ടും 6 പ്രതികളില്‍ 3 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ രോഗിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്ക് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് പറഞ്ഞു.
പ്രതികളെ പിടികൂടിയാല്‍ സമരത്തില്‍ പുനരാലോചന നടത്തും. തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് ഐഎംഎ നീങ്ങിയത്. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ആണ് ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് കടക്കുന്നതെന്നും ഡോ.സുല്‍ഫി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here