ബെര്‍ലിനില്‍ ഇനി സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്താം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയെന്നതിന്റെ പേരില്‍ ഒരു യുവതിയെ പുറത്താക്കിയിരുന്നു. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ തുല്യ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.
പുതിയ നിയമപ്രകാരം ലിംഗഭേദമെന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങാം. അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്‌പേഴ്‌സണ്‍ പരാതി നല്‍കുകയായിരുന്നു. ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്‌പേഴ്‌സണ്‍ ഓഫീസ് അറിയിച്ചു. ഇതനുസരിച്ച് നഗരത്തിലെ പൊതു കുളങ്ങള്‍ നടത്തുന്ന ബെര്‍ലിനര്‍ ബേഡര്‍ബെട്രിബ്, വസ്ത്ര നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here