വീട്ടുകാര്‍ വിവാഹബന്ധം എതിര്‍ത്തു, 16കാരിയും കാമുകനും ആത്മഹത്യ ചെയ്തു

വീട്ടുകാര്‍ വിവാഹബന്ധം എതിര്‍ത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരായ യുവാവും വിദ്യാര്‍ഥിനിയും മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈയിലെ സാംതാ നഗര്‍ മേഖലയിലാണ് സംഭവം. ഇരുപത്തൊന്നുകാരനായ ആകാശ് ജാംതെയും പതിനാറുകാരിയുമാണ് ജീവനൊടുക്കിയത്.

കാന്തിവാലി ഈസ്റ്റ് ജനുപദ പ്രദേശത്ത് താമസിച്ചിരുന്നവരാണിവരെന്ന് മുംബൈ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പൊലീസ് അറിയിച്ചു. രാത്രി ഉറങ്ങാനായി മുറിയിലേക്ക് പോയ പെണ്‍കുട്ടിയെ പിറ്റേ ദിവസം കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News