രാജ്യത്തെ ആദ്യ ‘ട്രാന്‍സ് ടീ സ്റ്റാള്‍’ ഗുവാഹത്തിയില്‍

രാജ്യത്തെ ആദ്യ ‘ട്രാന്‍സ് ടീ സ്റ്റാള്‍’ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ ടീ സ്റ്റാള്‍ ആണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ ആണ് ‘ട്രാന്‍സ് ടീ സ്റ്റാള്‍’ എന്ന ആശയം നടപ്പാക്കിയത്. സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുള്ള ‘ട്രാന്‍സ് ടീ സ്റ്റാള്‍’ വെള്ളിയാഴ്ച എന്‍എഫ് റെയില്‍വേ ജനറല്‍ മാനേജര്‍ അന്‍ഷുല്‍ ഗുപ്തയാണ് ഉദ്ഘാടനം ചെയ്തത്.

മേഖലയിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരത്തില്‍ കൂടുതല്‍ ടീ സ്റ്റാളുകള്‍ തുറക്കാന്‍ എന്‍എഫ് റെയില്‍വേ പദ്ധതിയിടുന്നതായി ഗുപ്ത പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസം ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അസോസിയേറ്റ് വൈസ് ചെയര്‍മാന്‍ സ്വാതി ബിദാന്‍ ബറുവ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News