കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവല്‍ക്കരിച്ച് സംഘപരിവാര്‍ അനുകൂലികള്‍. സംഘപരിവാര്‍ അനുകൂലികള്‍ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഒരു വോട്ടിന് പരാജയപ്പെട്ടു. മാധവ് കൗശികിനെ പ്രസിഡന്റും സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാനായിരുന്നു നേരത്തെ ധാരണ.
എന്നാല്‍ ഈ ധാരണ ലംഘിച്ച് സംഘപരിവാര്‍ മത്സരത്തിന് കളമൊരുക്കുകയായിരുന്നു. സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ദില്ലി സര്‍വകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശര്‍മയാണ് അദ്ദേഹത്തിനെ ഒറ്റ വോട്ടിന് പരാജയപ്പെടുത്തിയത്. സംഘപരിവാര്‍ ആസൂത്രിത നീക്കത്തില്‍ ഇതോടെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം നഷ്ടമായി. തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫലപ്രഖ്യാപന ശേഷം സി. രാധാകൃഷ്ണന്‍ പ്രതികരിച്ചു.
അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സംഘപരിവാര്‍ അനുകൂല പാനലിന് വന്‍ തിരിച്ചടി നേരിട്ടു. സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി. വെങ്കിടേഷക്ക് വന്‍ പരാജയമാണുണ്ടായത്.
ഔദ്യോഗിക പാനലിന്റെ പിന്തുണയോടെ മത്സരിച്ച മത്സരിച്ച മാധവ് കൗശിക് ആണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 92 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. വോട്ടവകാശമുണ്ടായിരുന്ന 92 പേരില്‍ പത്തുപേര്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനികളായിരുന്നു. മലയാളികളായ കെ.പി. രാമനുണ്ണി, വിജയലക്ഷ്മി എന്നിവര്‍ക്കും വോട്ടവകാശമുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here